Friday 28 June 2013

മ്യൂറല്‍ മാതൃകയില്‍ ഒരു ജലച്ചായ പരീക്ഷണം

പന്ത്രണ്ട് വര്‍ഷത്തിനു ശേഷം ബ്രഷ് കയ്യിലെടുത്ത് നടത്തിയ പരീക്ഷണമായിരുന്നു 'ദ മാസ്ക്' എന്ന അബ്സ്ട്രാക്റ്റ് മാതൃകയിലുള്ള ചിത്രം. അതിനു ലഭിച്ച പ്രോത്സാഹനത്തിന്റെ പ്രചോദനത്തില്‍  മറ്റൊരു പരീക്ഷണത്തിന്‌ മുതിരുന്നു.

ഇത്തവണത്തെ പരീക്ഷണം മ്യൂറല്‍ സ്റ്റൈലില്‍ ആണ് നടത്തിനോക്കിയത്. പൂര്‍ണ്ണമായും മ്യൂറലിനോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. അതിനുള്ള സാങ്കേതികജ്ഞാനം ഇല്ല എന്നത് കൊണ്ട് തന്നെ. മ്യൂറലിനു ഉപയോഗിക്കുന്ന പ്രകൃതിദത്ത നിറങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാല്‍ വാട്ടര്‍കളര്‍ ആണ് ഇവിടെ ഉപയോഗിച്ചത്‌,.






മുന്നോട്ടുള്ള വീഥിയില്‍ പ്രചോദനമായെക്കാവുന്ന നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഇവിടെ കുറിക്കാന്‍ മറക്കരുത്.

49 comments:

  1. സാങ്കേതിക വശങ്ങള്‍ ഒന്നും അറിയില്ലെങ്കിലും

    ഒരു ആസ്വാദകന്‍ എന്ന നിലയില്‍ പറയാം

    മനോഹരം!! :)

    ReplyDelete
  2. നന്ദി ലി ബി
    സാങ്കേതികവശങ്ങള്‍ ഒന്നും അറിയാതെ വരച്ചതാണ്...അതുകൊണ്ട് അഭിപ്രായവും അങ്ങനെ ആകുന്നതാണ് എനിക്ക് നല്ലത്...സാങ്കേതികമായി അഭിപ്രായം പറഞ്ഞാല്‍ എനിക്ക് ഒന്നും മനസ്സിലാവില്ലാന്നേയ്...

    ReplyDelete
  3. നേരെ വാള്സ്പെസിൽ ചിത്രം ചെയ്യുന്നതാണല്ലോ മ്യൂറൽ ... ഹോട്ടെലുകൾ , ബാറുകൾ , പബ്ബുകൾ എന്നിവയിൽ മ്യൂരലുകൾ കാണാം . ക്ഷേത്രങ്ങളിൽ ചുവര ശില്പങ്ങലാണധികവും ... എങ്കിലും ചിലയിടങ്ങളിൽ ഉണ്ട് എന്ന് പറയപ്പെടുന്നു .. ഇലച്ചാരുകളും , പ്രകൃതിയിൽ നിന്നുള്ള കറകളും , പ്രകൃതിയില നിന്ന് തന്നെ ഉണ്ടാക്കിയെടുന്ന പൊടികളും ... മിശ്രണങ്ങളുമാണ് മ്യൂരലുകൾക്ക് ഉപയോഗിച്ചിരുന്നത് എന്ന് പറയപ്പെടുന്നു ... 17 മുതൽ 19 വരെ വരെ യുള്ള നൂറ്റാണ്ടുകൾ ആയിരുന്നുവത്രെ പ്രതാപ കാലം ... തറയോടു സാമ്യപ്പെടുന്ന വിഷയം ആയിരുന്നു ചെയ്തു വന്നിരുന്നത് എന്നും പറയപ്പെടുന്നു .
    ഇന്ത്യൻ ആർട്ട് എന്ന സങ്കേതവും ഇതിനോട് സമാനമാണ് .. ചുവരിലല്ല എന്നതും , രേഖകള്ക്ക് നല്കുന്ന പ്രാധാന്യവുമാണ് ഇന്ത്യൻ ആര്ടിന്റെ സവിശേഷത . വർണ്ണങ്ങൾ രാസവർന്നങ്ങലുമാനു .

    നിങ്ങളുടെ ഈ ചിത്രം നന്നായിട്ടുണ്ട് തീർച്ചയായും ..... ഒരു സൂക്ഷ്മമായ അഭിപ്രായം പറയുകയാണെങ്കിൽ .... പറയാനുള്ളത് .. ബ്രഷിന്റെ സ്ട്രോക്ക് (വരകളുടെ കൃത്യത )പോര എന്നതാണ് ... ഒറ്റ നോട്ടത്തിൽ അറിയില്ല എങ്കിലും വിലയിരുത്തി പറയുന്ന അഭിപ്രായം എന്നാ നിലക്ക് അത് എന്റെ ചെറിയ അറിവ് വെച്ച് സൂചിപ്പിക്കട്ടെ ... ( അത് ഈ ചിത്രത്തിലെ ഓരോ രേഖകളും പരിശോധിച്ചാൽ നിങ്ങള്ക്ക് വ്യക്തമാവും ) അത് ഒരു കുറവാനെന്നല്ല .. എങ്കിലും ചിത്രം എന്ന നിലയിലൊരു കുറവുമാണ് ...
    ഗായത്രിയുടെയോ ... എം വി ദേവൻ സാറിന്റെയോ പുസ്തകങ്ങള നിങ്ങളെ സഹായിക്കും ..
    ആശംസകൾ --- കൂടുതൽ വരച്ചു പെരുമ നേടട്ടെ ... നന്ദി .

    ReplyDelete
    Replies
    1. ഈ രീതിയില്‍ വളരെ ചെറിയ ബ്രഷ് ഉപയോഗിച്ചുള്ള വര കൈത്തഴക്കം ഇല്ലാത്തത് കൊണ്ട് വളരെ ബുദ്ധിമുട്ടുള്ള പണിയായിരുന്നു. ആ കുറവ്‌ പരിഹരിക്കാന്‍ ശ്രമിക്കാം...എത്രത്തോളം കഴിയും എന്നറിയില്ല എങ്കിലും ശ്രമിക്കും .
      നന്ദി ശിഹാബ്‌ മദാരി അഭിപ്രായത്തിനും വിലയേറിയ നിര്‍ദേശങ്ങള്‍ക്കും.

      Delete
  4. വല്ല്യ പുള്ളിയാണ് ലെ? വര കലക്കി..

    ReplyDelete
    Replies
    1. നന്ദി സംഗീ..
      വല്യതോന്നുമല്ല...ഒരു ചെറിയ പുള്ളി മാത്രം

      Delete
    2. വലിയ പുള്ളികളിലേക്കുള്ള കാല്‍വെയ്പ്പാണ് ചെറിയ പുള്ളികള്‍.. ഈ വിഷയത്തില്‍ ഞാനൊരു ലേഖനം എഴുതുന്നുണ്ട്.. :p

      തലക്കെട്ട്
      ഷൈജു എന്ന ചെറിയ പുള്ളി. :D


      # എന്തോ വലിയ തമാശ പറയാന്‍ വന്നതാ മറന്നു പോയി.. അതിങ്ങനെയാക്കി നിര്‍ത്തുന്നു.. :p

      Delete
  5. വരയ്ക്കാനുള്ള ശ്രമത്തെ അഭിനന്ദിക്കുന്നു. ചിത്രം പക്ഷേ തീര്ച്ചയായും മെച്ചപ്പെടുത്തേണ്ടതുണ്ട്.

    ReplyDelete
    Replies
    1. നന്ദി അരുണ്‍ ഭാസ്ക്കരന്‍
      ചിത്രരചന പഠിച്ചിട്ടോ അതിന്റെ സാങ്കേതികജ്ഞാനം അറിഞ്ഞോ വരച്ചതല്ല..
      വരയ്ക്കാനുള്ള താല്‍പര്യത്തില്‍ മനസ്സില്‍ തോന്നിയത്പോലെ ചെയ്തതാണ്.
      വരച്ച് പരിചയം വരുമ്പോള്‍ മെച്ചപ്പെടുമായിരിക്കും.

      Delete
    2. ഞാനും ചിത്രം വരയ്കാന്‍ പഠിച്ചിട്ടില്ല. ഇടയ്ക്ക് വരയ്ക്കാറുണ്ടെന്ന് മാത്രം.
      അതുകൊണ്ടാണ്‍ വെറുതേ സൂപ്പറെന്നും ഗംഭീരമെന്നും പറഞ്ഞ് വിട്ടുകളയാത്തത് !

      Delete
  6. നമ്പ്യാരേ പടം വരെയെക്കുറിച്ചു ഒന്നുമറിയല്ല....നിറങ്ങളുടെ വിന്യാസം കൊള്ളാം എന്നാല് ഗണപതിയുടെ മുഖം ശകലം മാറിയോ എന്നൊരു തോന്നല്...എന്‍റെ കണ്ണിന്റെ കുഴപ്പം അല്ലെങ്കില്‍ താന്‍ ഒന്നുകൂടെ നന്നാക്കണം ..എന്തായാലും ഉള്ളില്‍ ഒരു വരകാരന്‍ ഒളിഞ്ഞിരിപ്പുണ്ട്..അയാളെ പുറത്തു എത്തിക്കുക..ആശംസകള്‍‍

    ReplyDelete
    Replies
    1. നന്ദി തുളസി..
      അഭിപ്രായങ്ങള്‍ക്ക്
      ഗണപതിയുടെ ഒരു മ്യൂറല്‍ അതുപോലെ പകര്‍ത്തിയതാണ്...അളവ് കണക്കുകള്‍ ഒന്നും നോക്കിയില്ല..പലയിടത്തും അതിന്റെ ഏറ്റക്കുറച്ചിലുകള്‍ കാണാനും ഉണ്ട്.

      Delete
  7. സമ്മതിച്ചു കണ്ണൂര്‍ക്കാരാ സമ്മതിച്ചു.
    അല്ലേലും ഇതൊക്കെ കണ്ണൂര്‍ക്കാര്‍ക്ക് മാത്രം കഴിയുന്ന കാര്യാ!


    ReplyDelete
    Replies
    1. നന്ദി കണ്ണൂരാന്‍ ...
      ആദ്യായിട്ടാണ് അല്ലേ എന്റെ ബ്ലോഗില്‍
      ഇനിയും വരണം.

      Delete
  8. വരച്ചു കൊണ്ടെയിരിക്കൂ...കൈയ്യുടെ വേഗം, താളം അതു നിലക്കാതിരിക്കട്ടെ.
    നല്ല കളര്‍ സെന്‍സ്.

    ReplyDelete
    Replies
    1. നന്ദി ജോസെലെറ്റ്‌ എം ജോസഫ്‌
      എന്നും ഈ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു

      Delete
  9. ചിത്രങ്ങൾ വിലയിരുത്താനുള്ള ശേഷിയില്ല..

    ഒരു സാധാരണ ആസ്വാദകന്റെ കണ്ണിൽ, ഇഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. നന്ദി viddiman
      ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും

      Delete
  10. ഒരു ആസ്വാദകന്‍ എന്ന നിലയില്‍ അതിമനോഹരമായ ചിത്രം എന്നാണ് എന്റെ അഭിപ്രായം. താങ്കള്‍ക്കുള്ള കഴിവുണ്ട്. അത് കൂടുതല്‍ വളര്‍ത്തിയെടുക്കണം. ശിഹാബ് മദാരിയെപ്പോലെ ഈ രംഗത്ത് കൂടുതല്‍ അറിവുള്ളവരുടെ അഭിപ്രായം ശ്രദ്ധിക്കുമല്ലോ...

    ReplyDelete
    Replies
    1. നന്ദി മാഷേ
      ശിഹാബ്‌ മദാരിയെപ്പോലുള്ളവരുടെ നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത്‌ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കും

      Delete
  11. വിനായകനേ
    വിന തീര്‍ത്തിടണേ...!!

    ചിത്രം കണ്ട് ആസ്വദിച്ചു.
    കുറ്റംകുറവ് പറയാന്‍ അറിയില്ല
    അതുകൊണ്ട് നല്ലതായിത്തോന്നുന്നു

    ReplyDelete
    Replies
    1. വിനായകന്‍ ഇനിയുള്ള വിഘ്നങ്ങളൊക്കെ തീര്‍ത്തുതരട്ടെ...
      നന്ദി അജിത്തേട്ടാ..

      Delete
  12. വളരെ ഇഷ്ടായി..കൂടുതൽ വർണ്ണങ്ങൾ ആ ബ്രഷുകളിൽ നിന്നും ഞങ്ങളിലേക്ക്‌ പടരട്ടെ..ആശംസകൾ..!

    ReplyDelete
    Replies
    1. നന്ദി ടീച്ചറേ..
      അനുഗ്രഹവും പ്രോത്സാഹനവും എന്നും പ്രതീക്ഷിക്കുന്നു.

      Delete
  13. Replies
    1. നന്ദി ഷാജു അത്താണിക്കല്‍

      Delete
  14. സന്തോഷം....വീണ്ടും പുനര്‍ജനിക്കാന്‍ കഴിഞ്ഞതില്‍'എനിക്ക്ഞാ കഴിയുന്നില്ല...ഇത് കാണുമ്പോള്‍ കഠിനമായി പരിശ്രമിക്കാന്‍ വീണ്ടും തോന്നുന്നു..

    ReplyDelete
    Replies
    1. പുനര്‍ജനിക്കാനുള്ള ഒരു ശ്രമം മാത്രം....
      നന്ദി അനീഷ്‌ കാത്തി

      Delete
  15. ചിത്രം കൊള്ളാം :)

    വെള്ള, പച്ച , മഞ്ഞ, ചുവപ്പ്, കറുപ്പ് ഇത്രയും വർണ്ണങ്ങളേ മ്യൂറൽ പെയിന്റിങ്ങിനു ഉപയോഗിക്കാവൂ. ഞാൻ ചിത്രകാരൻ അല്ല. ആശംസകൾ

    ReplyDelete
    Replies
    1. മ്യൂറല്‍ പെയിന്റിംഗിന്റെ വര്‍ണ്ണങ്ങളെക്കുറിച്ച് എനിക്ക് അറിവൊന്നുമില്ല...പക്ഷെ ഞാന്‍ കണ്ടിട്ടുള്ള ചിത്രങ്ങളില്‍ നീലനിറം ഉള്‍പ്പെടെ മറ്റു നിറങ്ങള്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. താന്കള്‍ പറഞ്ഞ വര്‍ണ്ണങ്ങള്‍ യോജിപ്പിച്ചു ഉണ്ടാക്കുന്ന നിറങ്ങള്‍ ആണോ അത് എന്ന് അറിയില്ല.
      അഭിപ്രായത്തിനു നന്ദി നിധീഷ്‌ വര്‍മ്മ

      Delete
  16. ചിത്രം കൊള്ളാം,.. കൂടുതലൊന്നും പറയാന്‍ അറിയില്ല. ആശംസകള്‍,...


    http://aswanyachu.blogspot.in/

    ReplyDelete
  17. കൊള്ളാട്ടോ :)
    നന്നായിട്ടുണ്ട്

    അസ്രൂസാശംസകള്‍

    ReplyDelete
  18. ചിത്രം ഇഷ്ടമായി. 'അറിവില്ല' എന്നാ വാക്ക്കൊണ്ട് സ്വയം ചെറുതാകേണ്ടതില്ല. ഈ ചിത്രം ഒന്നും അറിയാത്ത ഒരാളുടെതായി കാണാന്‍ കഴിയില്ല. വരയും ഒരു കലയല്ലേ....
    പുരാതന ക്ഷേത്രങ്ങളില്‍ ഇത്തരം ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ 'തൊടീക്കളം ശിവക്ഷേത്രം' ഒരുദാഹരണം.

    ReplyDelete
    Replies
    1. നന്ദി ധ്വനി
      തൊടീക്കളം ശിവക്ഷേത്രം കേട്ടിട്ടുണ്ട്...കണ്ണൂരില്‍ എവിടെയാണ്.
      ചുമര്‍ ചിത്രങ്ങളുള്ള ക്ഷേത്രങ്ങള്‍ കണ്ണൂരില്‍ കുറവാണ് എന്ന് തോന്നുന്നു...പഴയ ചുമര്‍ശില്പങ്ങള്‍ ഉള്ള അമ്പലം എന്റെ നാടിനടുത്ത് ഉണ്ട്..മയ്യില്‍ വേളം മഹാഗണപതിക്ഷേത്രം.

      Delete
  19. നമ്മൾ ഈൗ പോളീ ടെക്നിക്കിൽ ഒന്നും പഠിക്കാത്തത് കൊണ്ട് ശാസ്ത്രം കൊണ്ട് കളിക്കുന്നില്ല . മാത്രവുമല്ല ഈ മ്യൂറൽ എന്നതൊക്കെ ദെ ഈ ടൈറ്റിൽ കണ്ടപ്പോഴാ ജീവിതത്തിൽ ആദ്യമായി കേൾക്കുന്നത് ... [ അതൊരു ബഹുമതി ആയിട്ട് എടുക്കുന്നില്ല :( ]

    ഞാൻ കണ്ട നമ്പ്യാരുടെ ചിത്രം മനോഹരം ആയിട്ടുണ്ട് !

    ReplyDelete
    Replies
    1. നമ്മുടെ കേരളത്തിന്റെ സ്വന്തമെന്നു നമുക്ക്‌ അഹങ്കരിക്കാവുന്ന
      ചുമര്‍ചിത്രകലയെക്കുറിച്ച് ഇതുവരെ കേട്ടിട്ടില്ല എന്ന് പറഞ്ഞാല്‍
      മോശമാണ് കേട്ടോ..

      നന്ദി കാളിയന്‍ ഇതുവഴി വന്നതിനും അഭിപ്രായം പറഞ്ഞതിനും

      Delete
    2. അങ്ങനെ മലയാളത്തി പറ.. ചുമര്‍ചിത്രകല ന്റെ ഇംഗ്ലീഷ് അറ്യുല്ലാരുന്നു ..

      ഇപ്പൊ സംഗതി അറിഞ്ഞല്ലോ .. നന്ദി ബോസ്സ് !!

      Delete
  20. നല്ല ചിത്രം എന്ന് പറയാന്‍ മാത്രം അറിയാം.
    ആശംസകള്‍.

    ReplyDelete
  21. പഴവങ്ങാടി ഗണപതിക്ക് ഒരു തേങ്ങ അടിക്കുന്നു. നല്ല ചിത്രം.

    ReplyDelete
  22. ഷൈജു ഭായ് , ഇത് പോരിചൂട്ട .. കൂടുതൽ വിശകലനം ചെയ്യാനുള്ള അറിവില്ല .. കണ്ടു, ഇഷ്ട്ടപ്പെട്ടു ..
    ആശംസ്സകൾ

    ReplyDelete
  23. ചുമര്‍ ചിത്രങ്ങള്‍ ഇപ്പോള്‍ കാണാന്‍ കിട്ടുന്നില്ല... നന്നായി ......

    ReplyDelete

മനസ്സ് തുറന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. അറിയാതെ ഈ വീഥിയില്‍ എത്തിച്ചേര്‍ന്നതാണെങ്കില്‍പോലും യാത്രക്കാരുടെ അഭിപ്രായങ്ങള്‍ വിലയേറിയതാണ്.