Tuesday, 3 January 2012

ദൃശ്യമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ആവശ്യമോ..?


   മ്മുടെ ദൃശ്യമാധ്യമങ്ങള്‍ക്ക് സെന്‍സറിംഗ് ഏര്‍പ്പെടുത്തണമെന്ന വാദത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അടുത്ത കാലത്തായി പ്രമുഖ ചാനലുകളില്‍ വരുന്ന ചില പ്രോഗ്രാമുകളെങ്കിലും കുടുംബസമേതമിരുന്നു കാണാന്‍ കഴിയില്ലെന്ന അഭിപ്രായമുള്ള കുറെ പേരെങ്കിലും കാണുമായിരിക്കും.  റേറ്റിംഗ് കൂട്ടാനും പരസ്യം ലഭിക്കാനും ഏതു ആഭാസത്തരവും കാണിക്കാനുള്ള വേദിയായി മാറിയിരിക്കുന്നു നമ്മുടെ മാധ്യമങ്ങള്‍ . ചില ചാനലുകള്‍ പരിപാടികളുടെ  റേറ്റിംഗ് കൂട്ടുവാന്‍ അടുത്തകാലത്തായി സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ ആ ചാനലുകലുടെ സ്ഥിരം പ്രേക്ഷകര്‍ക്കെങ്കിലും മനസ്സിലായിക്കാണും. പരമാവധി സ്റ്റേജ്‌ ഷോകളും ലൈവ് നൃത്ത പരിപാടികളും ഉള്‍ക്കൊള്ളിച്ച് പ്രേക്ഷകരെ കൂട്ടാമെന്ന് കച്ചവടക്കണ്ണുള്ള ചില ചാനലുകള്‍ മനസ്സിലാക്കിവെച്ചിരിക്കുന്നു. ഇത്തരം സ്റ്റേജ് ഷോകളിലാണെങ്കില്‍ പരിധി ലംഘിക്കുന്ന ശരീരപ്രദര്‍ശനങ്ങളുമാണ് നടക്കുന്നത്. മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ഏതൊരു പരിപാടിയായാലും, അവതാരകര്‍ ആയാലും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. 

   ഹൃദ്യമായ സംസാരത്തിലൂടെയും മാന്യമായ വസ്ത്രധാരണത്തിലൂടെയും ആയിരിക്കണം അവതാരകര്‍ പ്രേക്ഷകരുടെ ശ്രദ്ധനേടേണ്ടത്. എന്നാല്‍ ഇക്കാലത്ത്‌ ചില ചാനലുകാര്‍ക്ക്‌, മലയാളത്തെ വൈകൃതമാക്കി സംസാരിക്കുന്നതും ഒട്ടും മാന്യമല്ലാത്ത വസ്ത്രധാരണവും ആഭാസകരവുമായ അംഗവിക്ഷേപങ്ങളുമാണ് പ്രിയം. ഏഷ്യാനെറ്റില്‍ അടുത്ത കാലത്തായി ഏതു ലൈവ് പ്രോഗ്രാമോ സ്റ്റേജ്ഷോയോ നടക്കുന്നുണ്ടെങ്കില്‍ അവതാരികയ്ക്ക് ഒരേ ഒരു മുഖമാണ്, 'രഞ്ജിനി ഹരിദാസ്‌. ...'. മലയാളത്തില്‍ അവതാരകര്‍ക്ക് ഇത്രയധികം ക്ഷാമാമുണ്ടോ എന്ന് തോന്നിപ്പോകുന്ന വിധത്തിലായിരിക്കുന്നു കാര്യങ്ങള്‍ . 'അവതരണകലയ്ക്ക് പുത്തന്‍ മാനങ്ങള്‍ നല്‍കിയ'  എന്നൊക്കെ ചിലര്‍ വിശേഷിപ്പിക്കുന്നത് കേള്‍ക്കാം. ഏതു അര്‍ത്ഥത്തിലാണ് ഇങ്ങനെയൊരു പരാമര്‍ശം എന്നറിയില്ല. ഭാഷാ ശുദ്ധിയിലും വസ്ത്രധാരണത്തിലും മലയാളികള്‍ക്ക് അപമാനമുണ്ടാക്കുന്നതാണോ ഇവര്‍ക്ക്‌ കണ്ടെത്തിയ അധികയോഗ്യത. ഏഷ്യാനെറ്റ്‌ ചാനലിലെ ഒരു റിയാലിറ്റി ഷോയുടെ സമ്മാനദാന ചടങ്ങില്‍ വെച്ച് നടന്‍ ജഗതി ശ്രീകുമാര്‍ ഇതിനെകുറിച്ച് നല്ലൊരു പരാമര്‍ശം നടത്തുകയുണ്ടായി. അതിനു ശേഷം കുറച്ചെങ്കിലും മാറ്റമുണ്ടാകും എന്ന് കരുതിയ പ്രേക്ഷകര്‍ പിന്നിട് കണ്ടത് പഴയതിലും വഷളാകുന്ന അവതാരികയെ ആയിരുന്നു. മറ്റൊരു ചാനലില്‍ ശ്രീകണ്ഠന്‍നായര്‍ നടത്തുന്ന ഒരു ടോക് ഷോയില്‍ വെച്ച് രഞ്ജിനി ഹരിദാസ് അവതരിപ്പിക്കുന്ന പരിപാടികള്‍ കുടുംബസമേതം കാണാന്‍ കഴിയില്ലെന്ന ഒരു പ്രേക്ഷകന്റെ അഭിപ്രായത്തോട് അവതാരിക പ്രതികരിച്ചത്‌ ചെറിയൊരു ഞെട്ടലോടെ ആയിരിക്കും മലയാളി പ്രേക്ഷകര്‍ ശ്രവിച്ചത്. "എനിക്ക് ഇഷ്ടമുള്ളപോലെ സംസാരിക്കും, എനിക്ക് ഇഷ്ടമുള്ള വേഷം ഞാന്‍ ധരിക്കും, സൗകര്യം ഉള്ളവര്‍ മാത്രം കണ്ടാല്‍ മതി" എന്നായിരുന്നു ആ പ്രതികരണം.ഇങ്ങനെയോരു അഭിപ്രായപ്രകടനം നടത്താന്‍ ഏഷ്യാനെറ്റ്‌ ചാനലിനോ സ്പോണ്സര്‍മാര്‍ക്കോ ധൈര്യമുണ്ടോ ?. ഏതു ചാനലിലായാലും ഒരു പരിപാടി വിജയിപ്പിക്കുന്നതും പരാജയപ്പെടുത്തുന്നതും പ്രേക്ഷകര്‍ തന്നെയാണ്. അങ്ങനെയല്ല എന്ന് രഞ്ജിനി ഹരിദാസിനെപ്പോലെയുള്ളവര്‍ കരുതുന്നുണ്ടെങ്കില്‍ അവരെ തിരുത്തേണ്ടത് ചാനലിന്റെയും സ്പോണ്സര്‍മാരുടെയും ഉത്തരവാദിത്വമാണ്. 

   ദുബായില്‍ വെച്ച് ഏഷ്യാനെറ്റ്‌ നടത്തിയ പുതുവര്‍ഷാഘോഷപരിപാടിയില്‍ ഈ അവതാരികയുടെ പേക്കൂത്ത്‌ സഹിക്കാവുന്നതിലും അധികമായിരുന്നു. പാടാനും നൃത്തം ചെയ്യാനും നന്നായി അറിയാവുന്നവര്‍ വേറെയും ഉണ്ടെന്നിരിക്കെ രഞ്ജിനി ഹരിദാസ്‌ എന്തിനീ ആഭാസത്തരം കാണിക്കുന്നു. വിജയ്‌ യേശുദാസും സയനോരയുമടക്കമുള്ളവര്‍ പാടുമ്പോള്‍ കൂടെ പാടാനും ആടാനും എന്ത് യോഗ്യതയാണ്‌ ഇവര്‍ക്കുള്ളത്. അവതാരകര്‍ അവരുടെ ജോലി മാത്രം ചെയ്താല്‍ പോരേ എന്ന ജഗതി ശ്രീകുമാറിന്റെ പ്രസ്താവന ഈ അവസരത്തില്‍ വളരെ പ്രസക്തമാണ്. 

  വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് സ്പോണ്‍സര്‍മാരാണെന്നും അത് അനുസരിക്കാന്‍ മാത്രമേ തനിക്ക്‌ കഴിയൂ എന്നാണ്, അവതാരകരുടെ  വേഷവിധാനങ്ങളെപ്പറ്റിയുള്ള ആരോപണങ്ങള്‍ക്ക് ഒരു ടോക് ഷോയില്‍ രഞ്ജിനി ഹരിദാസ്‌ മറുപടി പറഞ്ഞത്‌,. തന്റെ വസ്ത്രധാരണ രീതി മോശമാകുന്നുണ്ട് എന്ന് ബോധ്യമാകുന്നുണ്ടെങ്കില്‍എന്ത് കൊണ്ട് അത്തരം വസ്ത്രങ്ങള്‍ ധരിക്കില്ല എന്ന് തീരുമാനമെടുത്തുകൂടാ. റേറ്റിംഗ് കൂട്ടാന്‍ ഇനിയും വസ്ത്രങ്ങള്‍ കുറയ്ക്കാന്‍ സ്പോണ്‍സര്‍മാര്‍ തീരുമാനിച്ചാല്‍ നമ്മള്‍ പ്രേക്ഷകര്‍ അതും സഹിക്കേണ്ടി വരും. സാരി പോലെയുള്ള വസ്ത്രങ്ങള്‍ കൂടുതല്‍ ശരീരഭാഗങ്ങള്‍ പുറത്ത്‌ കാണിക്കും എന്നും ഇവര്‍ വാദമുന്നയിക്കുന്നുണ്ട്. ശരീര ഭാഗങ്ങള്‍ കൂടുതലായി ഒന്നും തന്നെ പുറത്തുകാണിക്കാതെ സാരിയുടുത്ത്‌ പ്രോഗ്രാമുകളവതരിപ്പിക്കുന്ന എത്രയോ നല്ല അവതാരകര്‍ നമുക്കുള്ളപ്പോള്‍ അങ്ങനെയൊരു വാദത്തിനു പ്രസക്തിയില്ല. വേഷം ഏതായാലും അത് അവരുടെ വ്യക്തിത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇഷ്ടപ്പെട്ട വേഷങ്ങള്‍ ധരിക്കുവാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷെ പതിനായിരക്കണക്കിനു പ്രേക്ഷകര്‍ കുടുംബസമേതം കാണുന്ന വേദി ആകുമ്പോള്‍ കുറച്ചൊക്കെ മിതത്വം പാലിക്കുന്നതല്ലേ നല്ലത്. മോഡേണും ഫാഷനബിളും ആകുന്നതില്‍ തെറ്റില്ല. പക്ഷെ പരിധി കടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അധികമായാല്‍ അമൃതും വിഷമാണ് എന്നത് ഓര്‍ക്കുന്നത് നല്ലത്.

11 comments:

 1. ഈ പറയുന്ന പരിപാടികള്‍ ശ്രദ്ധിക്കുന്ന പതിനായിരങ്ങളില്‍ എത്ര പേര്‍ അവരുടെ പെണ്മക്കളുടെ വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കുന്നുണ്ട്?ഏറ്റവും ഫാഷനബിള്‍ ആയി മകള്‍ വസ്ത്രം ധരിക്കുന്നതില്‍ അഭിമാനിക്കുന്ന അച്ഛനമ്മമാര്‍ ഇപ്പോള്‍ നമുക്കിടയില്‍ ഉണ്ട്...രണ്ജിനിക്ക് മാത്രമായിട്ടു വിലക്ക് വേണോ?

  ReplyDelete
 2. as person i dont like Ranjini but never felt she is dressing so bad, also malayali has this moral problem only inside kerala, is any parent is aware the kind of dress there kids wear out side kerala, you can debate with me, but the fact is young Generation never bothered about this, also i dont feel it is wrong, we should not judge a person based on how she dress up.

  ReplyDelete
 3. വസ്ത്രധാരണത്തില്‍ ഞാന്‍ ഒരിക്കലും രണ്ജിനിക്ക് എതിരല്ല. പുതിയ തലമുറ മലയാളം ചാനലുകള്‍ മാത്രമല്ല കാണുന്നത്.ഇതിലും വള്‍ഗര്‍ ആയി വസ്ത്രം ധരിച്ചു അവതാരികമാര്‍ വരുന്ന എത്രയോ പരിപാടികള്‍ എത്രയോ ചാനലുകളില്‍ ഉണ്ട്. ഏതു വസ്ത്രം ധരിക്കണം എന്നത് അവരവരുടെ സ്വന്തം ഇഷ്ടമാണ്.വസ്ത്രധാരണത്തിന്‍റെ പേരില്‍ രഞ്ജിനിയെ വിലക്കുന്നതില്‍ ഞാന്‍ എതിരാണ്.

  ReplyDelete
 4. Revathi- ദൃശ്യമാധ്യമങ്ങള്‍ നമ്മുടെ സമൂഹത്തില്‍ എത്ര മാത്രം സ്വാധീനം ചെലുത്തുന്നുണ്ട് എന്നതിന് വലിയ ഉദാഹരണമാണിത്. സ്വന്തം മകള്‍ ഫാഷനബിള്‍ ആയി നടന്നില്ലെങ്കില്‍ സമൂഹത്തില്‍ പിന്തള്ളപ്പെട്ടുപോകുമോ എന്ന് മാതാപിതാക്കള്‍ ആശങ്കപ്പെടുന്ന തരത്തിലേക്ക് നമ്മളുടെ കാഴ്ചപാടുകളെ മാറ്റിയെടുത്തിരിക്കുന്നു.
  ഈ ലേഖനത്തില്‍ രഞ്ജിനി ഹരിദാസിനെ മാത്രം നിയന്ത്രിക്കണം എന്ന് ഒരു സ്ഥലത്തും ആവശ്യപ്പെട്ടിട്ടില്ല. അവതാരകരില്‍ കൂടുതല്‍ പേര്‍ അറിയുന്നതും, വേഷംകെട്ടില്‍ പ്രശസ്തയായാതിനാലും രഞ്ജിനി ഹരിദാസിന്റെ പേര് കൂടുതലായിപരാമര്‍ശിക്കുകയുണ്ടായി എന്ന് മാത്രമേ ഉള്ളു. മകളെ സമൂഹത്തില്‍ കൂടുതല്‍ എക്സ്പോസീവ് ആയി നടത്തിക്കുന്ന മാതാപിതാക്കള്‍ കൂടിയാണ് ഇവിടെ വിമര്‍ശിക്കപ്പെടുന്നത്. മക്കളെ എന്തുവേഷവും കെട്ടിച്ച് റിയാലിറ്റി ഷോകളില്‍ പങ്കെടുപ്പിക്കാന്‍ മത്സരിക്കുന്ന മാതാപിതാക്കള്‍ സമൂഹത്തിനു എന്തു ഗുണമാണ് ഉണ്ടാക്കുന്നത്. അവരെ പ്രോത്സാഹിപ്പിക്കുകയാണോ വേണ്ടത്.

  Dhanesh- You should have mentioned the factor for which you don't accept Ranjini Haridas as a good persona. You also accept the fact even if we keep out her lewd dressing styles there are some other factors which add her impoliteness. Even I admit to the fact that, people have tendency to get adapted to new cultures as and when their surroundings advances, were changing their personal outlook plays the key role. Adapting a decent modern dressing style which is comfortable is an acceptable thing but why do we need an ultra modern style of dressing which leaves the women exposed. If the young generation is thoughtless regarding this matter then i feel pity to say this as a disgrace to their public exposure. I don’t believe that the entire young generation is with your kind of perspective. I even don’t agree with your concept that one cannot judge a persons character from his way of dressing, I will always stand stern with my conception that a persons way of dressings symbolize his character.

  അനീഷ്‌ -മറ്റ് ഭാഷാ ചാനലുകളില്‍ വസ്ത്രധാരണത്തില്‍ വന്ന മാറ്റം അടുത്തകാലത്തുണ്ടായതോന്നുമല്ലല്ലോ. ഉത്തരേന്ത്യക്കാരും വിദേശികളുമൊക്കെ വളരെ കാലമായിട്ട് അത്തരം വസ്ത്രധാരണ രീതി പിന്തുടരുന്നവരാണ്. അതില്‍ അവര്‍ മോശമായിട്ട് കാണുന്നില്ല. എന്നാല്‍ നമ്മുടെത് മറ്റുള്ളവരില്‍നിന്നും വ്യത്യസ്തമായ സംസ്കാരവും വസ്ത്ര ധാരണ രീതിയുമായിരുന്നു. കുടുംബബന്ധങ്ങള്‍ക്കും സമൂഹത്തിനും വലിയ വില കല്‍പ്പിച്ചിരുന്ന ഒരു സംസ്ക്കരമായിരുന്നു മലയാളികള്‍ക്ക്. പാശ്ചാത്യ സംസ്ക്കാരത്തെ അനുകരിച്ച് എല്ലാം നഷ്ടപ്പെട്ട്കൊണ്ടിരിക്കുന്നു. അവിഹിതബന്ധങ്ങളും കുടുംബബന്ധങ്ങളുടെ തകര്‍ച്ചയും ഒരു വാര്‍ത്തയെ അല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു കാലത്തിലാണ് നമ്മള്‍ . സാംസ്കാരിക അധ:പതനങ്ങള്‍ സംഭവിക്കുന്നതില്‍ നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ വലിയ പങ്ക് തന്നെ വഹിക്കുന്നുണ്ട്. മാധ്യമങ്ങളിലെ പ്രോഗ്രാമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് വഴി അത്തരം അപകടങ്ങള്‍ ചെറുക്കാന്‍ അല്പമെങ്കിലും കഴിഞ്ഞേക്കും.

  ReplyDelete
 5. മാധ്യമങ്ങൾക്ക് ചെറിയ തോതിൽ പോലും നിയന്ത്രണങ്ങൾ വരുത്താൻ പാടില്ല. അതൊക്കെ ഭരണകൂടത്തിനും മറ്റു പലർക്കും പലതും ഒളിക്കുന്നതിനും ഒളിപ്പിക്കുന്നതിനും മാത്രമേ സഹായിക്കൂ...

  പിന്നെ ഇതൊരു പക്കാ സ്ത്രീ വിരുദ്ധ ലേഖനമാണ്. പുരുഷാധിപത്യത്തിന്റെ നെറുകയിൽ നിന്നെഴുതിയ ഒരു ലേഖനമാണിത്.

  താങ്കൾ കുടുംബസ്മേതം ഇരുന്നു കാണാൻ കഴിയില്ല എന്നു പറയുന്ന പരിപാടികൾ കുടുംബസമേതം ഇരുന്നു കണ്ടാൽ ഒന്നും സംഭവിക്കില്ല. നിങ്ങൾ കുട്ടികളിൽ നിന്നും Sexuality-യെ മറച്ചു പിടിക്കുന്നത് കൊണ്ടാണ് നാട്ടിൽ ബലാത്സംഗങ്ങളൊക്കെ വർദ്ധിക്കുന്നതിനുള്ള ഒരു പ്രധാന കാരണം. നിങ്ങളുടെ ഇത്തരം പുരാതന ജീർണിച്ച ചിന്തകൾ എന്നേ മാറ്റേണ്ടതാണ്.

  ReplyDelete
  Replies
  1. ഇപ്പോള്‍ നിയന്ത്രണങ്ങളൊന്നും ഇല്ലല്ലോ....കുട്ടികളില്‍ നിന്നും Sexuality-യെ മറച്ചു പിടിക്കാത്തത് കൊണ്ടായിരിക്കും ഇപ്പോള്‍ നാട്ടില്‍ തീരെ ബലാല്‍സംഗങ്ങളും പീഡനങ്ങളും ഇല്ലാത്തത്‌.. അല്ലേ..Anas.mp.
   Anasന്റെ താല്പര്യം പോലെ ബ്ലൂ ഫില്‍മുകള്‍ ടി.വിയില്‍ പ്രക്ഷേപണം ചെയ്യാന്‍ ആവശ്യപ്പെടാം എന്താ...??

   Delete
 6. സാംസ്കാരിക സമ്പന്നയുടെ നവമലയാളിയിന്ന് ഏത് സംസ്കാരവുമായാണ് ഇഴകി ചേർന്നതെന്ന് ചോദിച്ചാൽ അതൊരു വല്ലാത്ത കുഴപ്പിക്കുന്ന ചോദ്യമാണ്,
  എന്നാൽ ആ ചോദ്യ ചിഹ്നം സാംസ്കാരിക കേരളത്തിന്ന് മുന്നിൽ ഉത്തരമുട്ടി നിൽകാൻ തുടങ്ങിയിട്ട് കാലം കുറച്ചായി,പല കാരണങ്ങളാലാണ് .................
  അത്തരം ഒരു ചോദ്യം ചിഹ്നത്തിന്റെ ഉത്തമോദാഹരണമാണ് ഇന്ന് സൂര്യ ടീവിയിൽ കാണുന്ന മലയാളി ഹൗസ് റിയാലിറ്റി ഷോ ..............

  ഇതിനെ എന്ത് കൊണ്ട് " മലാളി ഹൗസ് "എന്ന പേരിട്ടു എന്നത് ചിന്തിച്ചിട്ട് ഒട്ടും മനസ്സിലാവുന്നില്ല...................

  സന്തോഷ്‌ പണ്ഡിറ്റടക്കം അതിൽ കാണുന്ന അല്പ വസ്ത്രധാരികളെ മാറ്റി നിർത്തിയാൽ മറ്റുള്ള ചിലർ എന്തിന്ന് ഇത്തരം ഒരു ഷോയിൽ ചേർന്നു എന്നത് മറ്റൊരു ചോദ്യ ചിഹനവും, രാഹൂൽ ഈശ്വർ, ജി എസ് പ്രതീഭ്, സിന്ദു ജോയ് - ഇവരൊക്കെ സമൂഹത്തിലെ പ്രശ്നങ്ങളിലും പ്രവർത്തങ്ങളിലും കര്‍മ്മോന്മുഖന്മാർ ആവേണ്ടവർ വെറും അഴിഞ്ഞാട്ടത്തിനിറങ്ങയത് എന്ത് ലാഭം നേടാനാണെന്ന് മനസ്സിലാവുന്നേ ഇല്ല,
  മലയാളിയുടെ വിവേകത്തിന്നേയും ദൗര്‍ബ്ബല്യത്തേയും എങ്ങിനെ നന്നായി ഉപയോഗിക്കാം എന്ന് ഇന്ന് ഏകദേശം എല്ലാ ചാനലുകളും പഠിച്ചു,അത് വിജയിക്കുകയും ചെയ്തതോടെ ഇനി പതിയെ പതിയെ മറ്റു ചിലതും റിയൽ ആയി റിയാലിറ്റിയിൽ വരും, അന്നത്തെ ഒരു ജഡ്ജ്മെന്റ് എങ്ങനെ ആയിരിക്കുമെനതാണ് ഞാനിപ്പൊ ആലോചിക്കുന്നത്......................

  ReplyDelete
  Replies
  1. പതിയെ പതിയെ മറ്റു ചിലതും റിയല്‍ ആയി റിയാലിറ്റിയില്‍ വരുമ്പോള്‍ അതിനെതിരെ പ്രതികരിക്കുന്നവരെ പുരാതനമായ ജീര്‍ണ്ണിച്ച ചിന്തകള്‍ കൊണ്ട് നടക്കുന്നവര്‍ എന്ന് ആക്ഷേപിക്കാന്‍ അപ്പോഴും ആളുകള്‍ കാണും..:)

   Delete
 7. ദൃശ്യ മാധ്യമങ്ങള്‍ ആര്‍ക്കു വേണ്ടി പണിയെടുക്കുന്നു എന്ന് നാം ചിന്തിക്കേണ്ടതാണ്. ആരുടെ അജണ്ടയാണവര്‍ നടപ്പാക്കുന്നത്? ജനങ്ങളുടേയാണോ? ഇവിടെയാണ് നിയന്ത്രണങ്ങളുടെ ആവശ്യം വരുന്നത്. മലയാളഭാഷയെ വികലമാക്കുന്നതില്‍ നല്ലൊരു സംഭാവന ഈ അവതാരകയുടെ വകയാണ് എന്ന കാര്യം ആര്‍ക്കെങ്കിലും നിഷേധിക്കാനാവുമോ

  ReplyDelete
 8. നന്ദി....MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM,Mashoodali Anakkachery....വായനക്കും അഭിപ്രായത്തിനും..

  ReplyDelete

മനസ്സ് തുറന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. അറിയാതെ ഈ വീഥിയില്‍ എത്തിച്ചേര്‍ന്നതാണെങ്കില്‍പോലും യാത്രക്കാരുടെ അഭിപ്രായങ്ങള്‍ വിലയേറിയതാണ്.