Sunday, 2 June 2013

ചുവന്ന കുപ്പിവള

വശേഷിച്ച ഊര്‍ജ്ജവും ഊറ്റിയെടുത്ത് അവസാന കസ്റ്റമറും പോയതോടെ മാറാലകള്‍ കൊണ്ട് ചിത്രപ്പണികള്‍ തീര്‍ത്ത മച്ചിലേക്ക് കണ്ണുകളയച്ച് തലയൊന്നു ഉയര്‍ത്താന്‍ പോലും ശേഷിയില്ലാതെ അവള്‍ കിടന്നു. വിയര്‍പ്പിന്റെയും മദ്യത്തിന്റെയും പാന്‍പരാഗിന്റെയും അറപ്പുളവാക്കുന്ന നാറ്റം തളംകെട്ടിക്കിടക്കുന്ന ആ മുറിയിലേക്ക്‌ കടന്നു ചെല്ലാന്‍ ഭയന്ന് കാറ്റും വെളിച്ചവും പോലും മാറി നിന്നു. പുതിയൊരു ഇരയെ കിട്ടിയ വിവരമറിഞ്ഞെത്തിയ ആര്‍ത്തിപൂണ്ട കഴുകന്‍കൂട്ടങ്ങള്‍ കുറച്ചു ദിവസങ്ങളായി ആ അഴുക്ക് ചാലില്‍നിന്നും അവളെ  കൊത്തിവലിക്കാന്‍ മത്സരിക്കുകയായിരുന്നു.

ഒരു തുള്ളി വെള്ളത്തിനു കൊതിച്ച, വറ്റിവരണ്ട അവളുടെ നാവിലേക്ക് കഴുകന്‍കൂട്ടങ്ങള്‍ കൊത്തിവലിച്ച ചുണ്ടില്‍ നിന്നും ചോര ഒഴുകിയിറങ്ങി. വലിയൊരു ദീര്‍ഘനിശ്വാസത്തിനു ശേഷം കൈകുത്തിയെഴുന്നേറ്റിരുന്ന്‍ കിടക്കയില്‍ ഒരു മൂലയില്‍ കെട്ടുപിണഞ്ഞുകിടന്നിരുന്ന വസ്ത്രം കയ്യെത്തിച്ചു എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വാതില്‍ തള്ളി തുറന്ന് അയാള്‍ കടന്നു വന്നു. രാകിമിനുക്കിയ കൊക്കുകളും നഖങ്ങളുമായി തനിക്ക്‌ നേരെ ചിറകുകള്‍ വിരിച്ച് പറന്നടുക്കാന്‍ ശ്രമിക്കുന്ന ആ കഴുകന്‍റെ രൂപം കണ്ടതോടെ താന്‍ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ ശ്രമങ്ങളുമുപേക്ഷിച്ച് അവള്‍ മൂട്ടക്കറ നിറഞ്ഞ കിടക്കയിലേക്ക് തളര്‍ന്നു വീണു. ക്രൂരമായ ആക്രമണം പ്രതീക്ഷിച്ച് കണ്ണടച്ചുകിടന്ന അവളുടെ ദേഹത്തേക്ക് രണ്ടു തുള്ളി കണ്ണുനീരായിരുന്നു വന്നു വീണത്‌. ഞെട്ടിത്തരിച്ച് കണ്ണു തുറന്ന അവള്‍ക്കുമുന്നില്‍ അവളെത്തന്നെ വളരെ ദയനീയതോടെ  നോക്കുന്ന അയാള്‍ക്ക്‌ അന്നേരം കഴുകന്‍റെ രൂപം നഷ്ടപ്പെട്ടിരുന്നു. തെല്ല് നേരം അതുപോലെ നോക്കി നിന്ന് കയ്യിലിരുന്ന റോസാപ്പൂവും ഒരു ഡസന്‍ കുപ്പിവളകളും അവളുടെ കാല്‍ക്കീഴില്‍ വെച്ച് ഒന്നും പറയാതെ അയാള്‍ തിരിഞ്ഞു നടന്നു. വാതിലും കടന്നു നിഴലുകള്‍ ഒളിച്ചുകളി നടത്തുന്ന ഇടനാഴികളിലൂടെ നടന്നു നീങ്ങുന്ന അയാളെത്തന്നെ നോക്കി കിടന്ന അവളുടെ കണ്ണുകളില്‍നിന്നും തൊണ്ടയില്‍വച്ചെവിടെയോ കുടുങ്ങിക്കിടന്ന ഒരു നന്ദിവാക്ക് കണ്ണീരായി ഒഴുകിയിറങ്ങി.


കുറിപ്പ്‌ : ജയസൂര്യ ഓണ്‍ലൈന്‍ , നീലക്കുയില്‍ മീഡിയ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പ് ഒരുക്കുന്ന ബ്ലോഗിംഗ് മത്സരത്തിനു വേണ്ടി എഴുതിയത്.
മലയാളം ബ്ലോഗേഴ്‌സ്                                                             The Movie THANK YOU 

51 comments:

  1. സമ്മാനത്തിന് വേണ്ടിയല്ലെങ്കിലും ഇങ്ങനെയൊരു മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക എന്നത് വലിയ ഒരു കാര്യമായി കരുതുന്നു. അതുകൊണ്ട് തന്നെ എന്റെ ബ്ലോഗിലേക്ക് ഒരു പോസ്റ്റ്‌ കൂടി കയറി... :)

    ReplyDelete
  2. എന്തിനാണ് ആ കഷ്മലാൻ കരഞ്ഞത് ? അവൻ മറ്റുള്ളവരോടൊപ്പം ഉള്ള ആൾ അല്ലെ ? ങേ ? :D :D

    ReplyDelete
    Replies
    1. ഹും..എനിക്കും അറിയില്ല അതെന്തിനാണ് അയാളു കരഞ്ഞത്‌ എന്ന്....അത് വായനയ്ക്ക് പിറകിലെ ചിന്തകള്‍ക്ക്‌ തീരുമാനിക്കാം.

      Delete
  3. ചില കാര്യങ്ങള്‍ മാറില്ല....കാരണം അതു മാറ്റാന്‍... ഈ സമൂഹത്തിനോ അതില്‍ ജീവിക്കുന്ന നമ്മളെ പോലെ ളള്ളവര്‍ക്കോ സാധിക്കില്ല...!!
    കാണാനും കേള്‍ക്കാനും മാത്രമേ സാധിക്കൂ ...
    അതുകൊണ്ടുതന്നെ...ഈ കഥ വായിച്ചപ്പോള്‍ ആ പെണ്‍കുട്ടിയെ ഓര്‍ത്ത്‌ സഹതാപം തോന്നി...!!!

    നല്ല എഴുത്ത്....!!! ആശംസകള്‍ ..!!!

    ReplyDelete
    Replies
    1. നന്ദി Abs വായനയ്ക്കും അഭിപ്രായത്തിനും...!!!

      Delete
  4. ഇപ്പോഴും ജീവിച്ചിരിക്കുന്നോ ആക്രമിക്കപ്പെട്ട് വിവസ്ത്രയായി കിടക്കുന്ന പെണ്ണിന് അടുത്ത് എത്തിയിട്ടും ഇതുപോലെ മനസ്സില് അലിവുള്ള പുരുഷന്മാർ ?ഇപ്പോൾ അവർ തിരയുക കമ്പിപ്പാരയും മെഴുകുതിരിയും ഒക്കെയല്ലേ?

    ReplyDelete
    Replies
    1. കമ്പിപ്പാരയുമായി ചെല്ലുമ്പോഴും മനസ്സിന്റെ ഏതെന്കിലും കോണില്‍ ഒളിച്ചിരിക്കുന്ന മനുഷ്യത്വം എന്നെങ്കിലും വെളിയില്‍ വരില്ലേ...കൊന്ന് പിച്ചിചീന്തിയെറിഞ്ഞതിനു ശേഷം മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുന്നവരിലുള്ളതിനേക്കാളും മനുഷ്യത്വം ഇത്തരം മനസ്സുകളില്‍ അല്ലേ ഉണ്ടാകുന്നത്.
      വായനയ്ക്ക് നന്ദി Nalina Kumari

      Delete
  5. Replies
    1. നന്ദി ഷാജു അത്താണിക്കല്‍ ....!!!

      Delete
  6. ആ പെങ്കൊച്ചിനെ ആശുപത്രിയിൽ കൊണ്ടുപോകാതെ പൂക്കളും വച്ചിട്ട് പോയ കശ്മലനെ എന്ത് വിളിക്കണം

    ReplyDelete
    Replies
    1. ഹ.ഹ..സാഹചര്യം അതിനു അനുകൂലമല്ലായിരിക്കും..
      നന്ദി....Roopesh Ns.
      വായനയ്ക്കും അഭിപ്രായത്തിനും..

      Delete
  7. ചില നേരങ്ങളില്‍ ചില മനുഷ്യര്‍......

    നല്ല കഥ.

    ReplyDelete
    Replies
    1. അജിത്തെട്ടന്റെ കമന്റിനു കാത്തിരിക്കുകയായിരുന്നു....
      നന്ദി...!!!

      Delete
  8. വായിച്ചു. നന്നായി! ആട്ടെ, ആ കുപ്പിവളയുമായ്‌ വന്നതാരാണു?
    ആശംസകൾ..

    ReplyDelete
    Replies
    1. ഏയ്‌ ,....ഞാന്‍ ആ ടൈപ്പല്ല....!!!
      വായനയ്ക്കും അഭിപ്രായത്തിനും നന്ദി Vishnulal Uc..!!

      Delete
  9. ചുരുങ്ങിയ വരികളില്‍ എഴുതിയ കഥ കൊള്ളാം.
    കസ്റ്റ്മര്‍ എന്നെഴുതിയത്കൊണ്ട് അല്പം ട്രാഫിക് നിയന്ത്രണം പ്രതീക്ഷിച്ചു. പക്ഷേ സംഭവം പീഡനത്തെക്കാള്‍ ക്രൂരമായിപ്പോയി. :)

    ReplyDelete
    Replies
    1. നന്ദി.....ജോസെലെറ്റ്‌ എം ജോസഫ്‌...
      വായനയ്ക്കും അഭിപ്രായത്തിനും...!!!

      Delete
  10. കഥ കലക്കി കേട്ടോ.ആശംസകള്‍.

    ReplyDelete
    Replies
    1. നന്ദി.....ഉദയപ്രഭന്‍
      വായനയ്ക്കും അഭിപ്രായത്തിനും...!!!

      Delete
  11. വളരെ മനോഹരമായി ഷൈജു.. ഒരുപാട് ഇഷ്ടായി...

    ReplyDelete
    Replies
    1. നന്ദി.....sreekumar
      വായനയ്ക്കും അഭിപ്രായത്തിനും...!!!

      Delete
  12. അടുത്തിടെ ടിവിയിൽ കണ്ടിരുന്നു, കാമാത്തിപുരയിലെ ചുവന്ന തെരുവുകളെ കുറിച്ച് ...നേർ കാഴ്ചകൾ ആയിരുന്നു അത് ..ചുവന്ന കുപ്പിവളകൾ തന്നെ ആണ് അവൾക്ക് ചേരുക .ചെറിയ കഥ .

    ReplyDelete
    Replies
    1. നന്ദി kaattu kurinji...
      വായനക്കും അഭിപ്രായത്തിനും..!!!
      ചുവന്ന കുപ്പിവളകള്‍ അവരുടെ ഒരു സിംബല്‍ ആണെന്ന് കേട്ടത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെയൊരു പേരിട്ടത്.

      Delete
  13. നല്ല കഥ..ഇഷ്ടമായി..

    ReplyDelete
    Replies
    1. നന്ദി നവാസ് ഷംസുദ്ധീൻ...
      വായനക്കും അഭിപ്രായത്തിനും..!!!

      Delete
  14. ചുരുങ്ങിയ വാക്കുകളില്‍ നന്നായി കഥ പറഞ്ഞു. ആശംസകള്‍ ..

    ReplyDelete
    Replies
    1. നന്ദി ■ ıɹǝuuɐʞʞɐɯ uɐɹɐɥp ɐƃuɐƃ ■
      വായനക്കും അഭിപ്രായത്തിനും..!!!
      (പേര് വായിക്കാന്‍ തലകുത്തി നില്‍ക്കേണ്ടി വരുമല്ലോ...!!!)

      Delete
  15. കൊച്ചുവരികളിൽ നന്നായി പറഞ്ഞിരിക്കുന്നു ഷൈജു..ആശംസകൾ

    ReplyDelete
    Replies
    1. നന്ദി tomskonumadam...
      വായനക്കും അഭിപ്രായത്തിനും..!!!

      Delete
  16. Replies
    1. നന്ദി കണ്ണന്‍ നായര്‍ ...
      വായനയ്ക്കും അഭിപ്രായത്തിനും..

      Delete
  17. ദൈവം കോവിലുകളില്‍ മാത്രം ഒതുങ്ങുന്ന ഒരു പ്രതിഭാസമല്ല എല്ലായിടത്തും സര്‍വവ്യാപിയാണ് അത് പലരൂപത്തിലും കോലത്തിലും വരാം ആശംസകള്‍

    ReplyDelete
    Replies
    1. മൂസ്സാക്കാ....നന്ദി..
      ഈ വഴി വന്നതിനും അഭിപ്രായം പറഞ്ഞതിനും.

      Delete
  18. കൊള്ളാം..
    നല്ല കഥ ..!

    ReplyDelete
    Replies
    1. kochumol(കുങ്കുമം)നന്ദി വായനയ്ക്കും അഭിപ്രായത്തിനും.

      Delete
  19. കഥയുടെ U Turn എനിക്ക് നന്നായി ഇഷ്ടമായി. കുറഞ്ഞ വാക്കുകള്‍കൊണ്ട് തീര്‍ത്ത നല്ല കഥ

    ReplyDelete
    Replies
    1. നന്ദി മാഷേ...
      ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും.

      Delete
  20. കൊള്ളാം ഷൈജു നന്നായി പറഞ്ഞിരിക്കുന്നു .ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി.....മിനിചേച്ചി....ഈ നല്ല വാക്കിന്..

      Delete
  21. ഈ വായനാദിനത്തിൽ വായിച്ച എനിക്ക് ക്കൊദുതലിഷ്ട്ടപെട്ട ചെറുകഥ ..!
    ഇനിയും ഉറവവറ്റാത്ത കണ്ണുകൾ നമുക്കിടയിലുണ്ട് ...!
    ആശംസകൾ

    ReplyDelete
    Replies
    1. ഇടശ്ശേരിക്കാരന്(വെടിവട്ടം)....നന്ദി.
      ഈ നല്ല വാക്കുകള്‍ മാത്രം മതി ആയിരം സമ്മാനങ്ങളെക്കാള്‍ പ്രചോദനമേകാന്‍..

      Delete
  22. ആ നിമിഷത്തെയാണ് ദൈവത്തിന്റെ സാന്നിധ്യം എന്ന് പറയുന്നത്. ചുരുങ്ങിയ വാക്കുകളില്‍ നല്ല ആശയം.

    ReplyDelete
    Replies
    1. നന്ദി....achu
      ഇതുവഴി വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയത്തിനും

      Delete
  23. നന്നായി , ഒരു ഉപദ്രവവും ചെയ്യാതിരിക്കലാണു ഒരു മനുഷ്യനു ചെയ്യാൻ കഴിയുന്ന ഏറ്റ്വും ചെറിയ സഹായം

    ReplyDelete
    Replies
    1. നന്ദി....Nidheesh Varma Raja
      ഇതുവഴി വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയത്തിനും

      Delete
  24. ഒരിറ്റു കണ്ണുനീര്‍ ...ഞാനും ഇവിടെ ഉപേക്ഷിക്കുന്നു !
    ...
    ...
    ...
    താങ്ക്യു
    അസ്രൂസാശംസകള്‍

    ReplyDelete
    Replies
    1. ഒരിറ്റ് കണ്ണീര്‍ അത് ധാരാളം.
      നന്ദി അസ്രൂസ്‌ ഭായ്‌

      Delete
  25. കുഞ്ഞു കഥയിലെ വലിയ കാര്യം -വേറെന്തോ കൂടി പറയാനുണ്ടായിരുന്നു എന്ന് തോന്നി -വായിച്ചു നിര്‍ത്തിയപ്പോള്‍.... ആശംസകള്‍...

    ReplyDelete
  26. മത്സരത്തില്‍ പങ്കെടുക്കണമെന്ന് ഒരു താല്പര്യം തോന്നിയപ്പോള്‍ പെട്ടന്ന് എഴുതിയ കഥ ആണ്..
    അത് ചിലപ്പോള്‍ വലിച്ചുനീട്ടിയാല്‍ ബോറാകും എന്ന് തോന്നിയത് കൊണ്ട് പരമാവധി ചുരുങ്ങിയ വാക്കുകളില്‍ തന്നെ ഒതുക്കി.
    നന്ദി ആര്‍ഷ വായനയ്ക്കും അഭിപ്രായത്തിനും.

    ReplyDelete
  27. ithippam aake kanfushan ayallo...asthamayam kand ishtappettu vannappol athine randam sthhanatheykku pinthalli chuvanna kuppivala munnil nilkkunnu.

    thikachum kalika pradhanam fusion okke matti urappikkunnu ithu thanne,.ok.
    dharalam vaayikku kurachu mathram ezhuthu....nalla nalapaachakam pole.

    ReplyDelete

മനസ്സ് തുറന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. അറിയാതെ ഈ വീഥിയില്‍ എത്തിച്ചേര്‍ന്നതാണെങ്കില്‍പോലും യാത്രക്കാരുടെ അഭിപ്രായങ്ങള്‍ വിലയേറിയതാണ്.