Monday, 6 May 2013

ദ മാസ്ക്..


   ഒരു വ്യാഴവട്ടത്തിനുശേഷം ബ്രഷും ചായങ്ങളും കയ്യിലെടുത്തപ്പോള്‍ പിറവിയെടുത്ത ചിത്രം. പേരറിയാത്ത ഏതോ ഒരു കലാകാരന്‍റെ ആശയം കടമെടുത്ത്‌ ആദ്യ സൃഷ്ടി. കഴിഞ്ഞ കുറച്ചു കാലമായുള്ള കാരണമില്ലാത്ത ഊര് ചുറ്റലില്‍ കയറിയിറങ്ങിയ കുറെയേറെ ആര്‍ട്ട്ഗ്യാലറികള്‍,. തിരുവനന്തപുരത്തെ ശ്രീ ചിത്ര ആര്‍ട്ട് ഗ്യാലറി, മുംബൈയിലെ ജഹാംഗീര്‍ ആര്‍ട്ട് ഗ്യാലറി, ബാംഗ്ലൂരിലെ കര്‍ണാടക ചിത്രകലാ പരിഷത്ത്, വെങ്കിടപ്പ ആര്‍ട്ട് ഗ്യാലറി എന്നിവയിലെ സന്ദര്‍ശനങ്ങള്‍ സ്കൂള്‍ വിദ്യാഭ്യാസത്തോടുകൂടി കെട്ടിപ്പൂട്ടി മൂലയ്ക്ക് വെച്ച താല്പര്യം പൊടിതട്ടിയെടുക്കാന്‍ പ്രചോദനമായി.


   ചിത്രം വരയുടെ പ്രാഥമിക പരിശീലനം പോലും ലഭിക്കാത്തതിന്റെ കുറവ് ആവശ്യത്തിലധികമുണ്ട്. ഫൈന്‍ ആര്‍ട്സ്‌ കോളേജുകളെപ്പറ്റിയോ അവിടുത്തെ കോഴ്സുകളെപ്പറ്റിയോ ഗ്രാഫിക്സ് ആനിമേഷന്‍ കോഴ്സ്‌  എന്നിവയെപ്പറ്റിയോ അറിവില്ലാതിരുന്നതുകൊണ്ട് അന്ന് ആ വഴിക്കും പോകാന്‍ കഴിഞ്ഞില്ല.

   ഏതായാലും കന്നിപരീക്ഷണം നടത്തിയിരിക്കുന്നത് വാട്ടര്‍ കളറിലാണ്. ഓയില്‍ പെയിന്റില്‍ ഒരു പരീക്ഷണം നടത്തണം എന്ന ആശ എന്നെങ്കിലും നിറവേറുമോ എന്നറിയില്ല.

19 comments:

  1. ചിത്രംവര പരിശീലിപ്പിക്കുന്നതോ അവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കുന്നതുമോ ആയ ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ ലിങ്ക് നല്‍കണം.

    ReplyDelete
  2. തുടരുക , ഒരു നല്ല ഭാവി കാണുന്നുണ്ട്

    ReplyDelete
  3. വികീ പീഡിയയിൽ വിവരങ്ങൾ കിട്ടും ... ദി ഗ്രേറ്റ് ആർടിസ്റ്റ്സ് - എന്നാ പേരിൽ അവരുടെ ചിത്രങ്ങൾ കാണൂ ... അതിൽ പ്രാചീന / ഗോഥിക് / മ്യൂറൽ / ഇന്ത്യൻ ആർട്ട് തൊട്ട് 16 ഇസങ്ങൾ വരെ (അംഗീകരിക്കപ്പെട്ട ) കാണാൻ ചാൻസ് ഉണ്ട് . അല്ലെങ്കിൽ അതെ പേരില് പുസ്തകം കിട്ടും . കളറിന്റെ ഉപയോഗത്തിന് ഒരു ചെറിയ പരിശീലനം നല്ലതാണ് . അബ്സ്ട്രാക്റ്റ് ചെയ്യുവാനാണ് താല്പര്യം എന്ന് കാണുന്നു . അപ്പോൾ തീർച്ചയായും ചെറു പഠനം വേണ്ടി വരും ... നന്നായിട്ടുണ്ട് വരച്ചത് -- നല്ല ബാലൻസിംഗ് . എനിക്ക് തോന്നിയ ചെറിയ കൊഴപ്പം അതിൽ രണ്ണിങ് ഡിസൈൻ ഉപയോഗിച്ചതാണ് . അത് ഒരു കൊളാഷ് മാത്രകയിലേക്ക് നീങ്ങുന്നു ... അതായത് സ്വഭാവം മാറുന്നു ... എല്ലാ ഭാവുകങ്ങളും .

    ReplyDelete
    Replies
    1. അബ്സ്ട്രാക്ടും പിന്നെ കേരള മ്യൂറലിനോടും താല്പര്യമുണ്ട്. പക്ഷെ മ്യൂറലിനു നല്ല പരിശീലനം ആവശ്യമാണല്ലോ...ചായം നിര്‍മ്മിക്കുന്നതടക്കം. എങ്കിലും ജലച്ചായത്തില്‍ ഒരു മ്യൂറല്‍ പരീക്ഷണം നടത്തിനോക്കുന്നുണ്ട്.

      Delete
  4. ബ്രഷും ചായക്കൂട്ടുകളും എന്നും കൂടെയുണ്ടാവട്ടെ!!! സാങ്കേതിക ജ്ഞാനമില്ലാത്തതിനാല്‍ അതേക്കുറിച്ച് ഒന്നും പറയാനറിയില്ല... ആദ്യ കാഴ്ചയില്‍ മനസ്സ് പറഞ്ഞത് ഇവിടെ കുറിക്കുന്നു 'Wow!!!'

    ReplyDelete
  5. ചിത്രം കണ്ടിട്ട് ഉദ്ദേശം വ്യക്തമാകുന്നില്ല
    മുഖംമൂടി മാറ്റാന്‍ കഴിയാത്തതുകൊണ്ടാവും

    എന്നാലും ആകെക്കൂടി കാണാന്‍ ഒരു ചന്തമുണ്ട്

    ReplyDelete
  6. ഷാജു അത്താണിക്കല്‍, ശിഹാബ്മദാരി, Nisha, ajith
    നന്ദി...ഈ വഴി കടന്നു പോയതിനും അഭിപ്രായത്തിനും..
    ഇനിയും വരിക...

    ReplyDelete
  7. അടിപൊളിയായി ...ഇനിയും വരക്കണം ..!

    ReplyDelete
  8. bincy mb.....
    തീര്‍ച്ചയായും..

    ReplyDelete
  9. നന്നെ ആയി വരട്ടെ.. അല്ല,, നന്നായി വരട്ടെ. :)

    ReplyDelete
    Replies
    1. നന്ദി....
      ഈ വഴി ഇനിയും വരണേ കുമാരേട്ടാ....

      Delete
  10. ഇനിയും തുടരുക, ആശംസകള്‍.

    ReplyDelete
    Replies
    1. നന്ദി....റോസാപ്പൂക്കള്‍ ...!!!

      Delete
  11. അഭിപ്രായം പറയാൻ അറിയില്ല ഷൈജു ..പക്ഷെ വരക്കാരൻ ആണെന്ന് മനസ്സിലായി.
    നല്ല നിറക്കൂട്ടുകൾ.

    ReplyDelete
  12. ചിത്രകലയുടെ സാങ്കേതികാര്യങ്ങള്‍ അറിയില്ല. വരക്കാനുള്ള ടാലന്റ് ഉണ്ടെന്ന് ഈ ചിത്രം വിളിച്ചുപറയുന്നു.... നല്ല ചിത്രകാരനായ ‍ഷിഹാബ് മദാരി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുമല്ലോ.....

    ReplyDelete
    Replies
    1. വരയുടെ സാങ്കേതികജ്ഞാനങ്ങളോന്നുമില്ലാതെ വരയിലേക്ക് കടന്നു വന്നതാണ്...സ്വയം പഠിച്ചു എത്രത്തോളം മെച്ചപ്പെടുത്താം എന്ന് നോക്കട്ടെ.
      നന്ദി

      Delete
  13. ആശംസകള്‍.... പഠിക്കാതെ വരച്ചത് , പഠിച്ചു വരച്ചാല്‍ കുറച്ചു കൂടി നന്നാകും - so അതിനു ആശംസകള്‍.... (ചിത്രം വിലയിരുത്താനുള്ള വിവരം ഇല്ല -കാപ്ഷന്‍ നന്നായി .. :) )

    ReplyDelete

മനസ്സ് തുറന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. അറിയാതെ ഈ വീഥിയില്‍ എത്തിച്ചേര്‍ന്നതാണെങ്കില്‍പോലും യാത്രക്കാരുടെ അഭിപ്രായങ്ങള്‍ വിലയേറിയതാണ്.